Section

malabari-logo-mobile

നാവികസേന മേധാവിയായി മലയാളി; ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

HIGHLIGHTS : Malayalee becomes naval chief; R Harikumar took charge

ദില്ലി:നാവികസേനാ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഇന്ത്യന്‍ നാവികസേനാ മേധാവിയാകുന്ന ആദ്യ മലയാളിയാണ് ആര്‍ ഹരികുമാര്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവികസേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു.

മുംബൈ ആസ്ഥാനമായിട്ടുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശി കൂടിയായ ഹരികുമാര്‍ ചുമതലയേറ്റത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.

sameeksha-malabarinews

പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് ആര്‍ ഹരികുമാര്‍ എത്തുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്.

ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പരം വിശിഷ്ഠ് സേവ മെഡല്‍ , അതി വിശിഷ്ഠ് സേവാമെഡല്‍, വിശിഷ്ഠ് സേവാമെഡല്‍ എന്നിവ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!