ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ : വ്യാജമദ്യം കഴിച്ച് രണ്ട് മരണം ഇരിങ്ങാലക്കുട ചന്ത കുന്നിൽ ഗോൾഡൻ ചിക്കൻ സെൻറർ ഉടമ കണ്ണമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിന്  സമീപം തട്ടുകട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാർ സ്വദേശി അണക്കത്തിപ്പറമ്പിൽ ശങ്കരൻ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്. ബിജു ഇന്നലെയും നിശാന്ത് ഇന്ന് പുലർച്ചെയു മാണ് മരിച്ചത്. സാമ്പിൾ പരിശോധനയ്ക്കയച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിനു സമീപമുള്ള ഉള്ള നിഷാന്തിന്റെ കോഴി കടയുടെ പുറകിൽ ഇരുന്നാണ് ഇരുവരും മദ്യം കഴിച്ചത് എന്ന് പോലീസ് പറഞ്ഞു. രണ്ടു ഗ്ലാസും ഒരു കുപ്പിയും ഇവിടെ നിന്ന് പൊലീസിന് ലഭിച്ചു. മദ്യം കഴിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഇരുവർക്കും ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top