യുവാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു

The young man collapsed and died at the airport

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: ഷാര്‍ജയില്‍ നിന്ന് രണ്ടുവര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. തിരൂര്‍ വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകന്‍ വിനോജ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാര്‍ജയില്‍ നിന്നും വിനോജ് അവധിയില്‍ കരിപ്പൂരി?ലെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം എമിഗ്രേഷന്‍ കഴിഞ്ഞു കോവിഡ് ആര്‍ ടി പി സി ആര്‍ പരിശോധനക്കായി വിമാനത്താവളത്തിനുള്ളില്‍ ക്യു നില്‍കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഷാര്‍ജയില്‍ ഇലക്ട്രിഷനായി ജോലി ചെയ്യുന്ന വിനോജ് രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ദേവകി. ഭാര്യ: സൗമ്യ. മകള്‍: സ്വാതി. സഹോദരങ്ങള്‍: ബിനീഷ്, വിബിന, വിജിന.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •