Section

malabari-logo-mobile

രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരണോയെന്ന്‌ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗംത്തില്‍ തീരുമാനമുണ്ടായേക്കും

HIGHLIGHTS : A decision on whether to continue the restrictions, including the night curfew, is likely to be taken at today's Covid review meeting.

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരണോയെന്ന് ഇന്നുചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത.

പ്രതിദിന രോഗകളുടെ എണ്ണം സംസ്ഥാനത്ത് കൂടിനില്‍ക്കുമ്പോഴും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ന് കോവിഡ് അവലേകന യോഗം ചേരുന്നത്. കോവിഡ് പ്രതിരോധ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന് നിര്‍ദേശങ്ങളാകും ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. രാത്രികാല കര്‍ഫ്യു വേണ്ടെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം.

sameeksha-malabarinews

അതേസമയം, സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ജില്ലകളില്‍ മാത്രമാണ് കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോക്കുള്ളത്. ഇന്ന് മിക്ക ജില്ലകളിലും കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോക്കില്ല. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് കൊവിഷീല്‍ഡ് പരിമിതമായി ശേഷിക്കുന്നത്. എറണാകുളം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ കൊവിഷീല്‍ഡ് തീര്‍ന്നിരുന്നു. 25,000 ഡോസ് കൊവാക്സിന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്.

ഇന്ന് പത്ത് ജില്ലകളില്‍ കൊവാക്സിന്‍ മാത്രമായിരിക്കും നല്‍കുക. ഇന്ന് വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ പൂര്‍ണമായും പ്രതിസന്ധിയിലാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!