Section

malabari-logo-mobile

ഡിസിസി പ്രസിഡന്റ് പട്ടിക: അനുനയ ദൗത്യവുമായി താരിഖ് അന്‍വര്‍

HIGHLIGHTS : Tariq Anwar to Kerala; will talk to Oommen Chandy and Ramesh Chennithala

ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ചു കോണ്‍ഗ്രസില്‍ പോരു മുറുകവേ, പ്രശ്‌നപരിഹാരത്തിനു വഴി തേടി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിനു തിരുവനന്തപുരത്തെത്തും. കെപിസിസി നേതൃത്വം പട്ടിക തയാറാക്കിയ രീതിയില്‍ അമര്‍ഷമുള്ള ഉമ്മന്‍ ചാണ്ടിയും രേമശ് ചെന്നിത്തലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുതുതായി നിയമിതരായ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലും പങ്കെടുക്കും.

പ്രതിഷേധം തുടരുന്ന ഉമ്മന്‍ ചാണ്ടിയെയും രമേഷ് ചെന്നിത്തലെയെയും അനുനയിപ്പിക്കാനും ഇരുവരെയും വിശ്വാസത്തിലെടുത്ത് ഒപ്പം നിര്‍ത്താനുമുള്ള ഹൈക്കമാന്‍ഡ് ദൗത്യവുമായാണു താരിഖ് കേരളത്തിലെത്തുക. ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിലുണ്ടായ തര്‍ക്കം ഇനി നടക്കാനിരിക്കുന്‌ന കെപിസിസി, ഡിസിസി ഭാരവാഹികളുടെ പുനഃസംഘടനയില്‍ ആവര്‍ത്തിക്കരുതെന്നാണു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഇരു നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു പുനഃസംഘടന നടപ്പാക്കാനുള്ള വഴി താരിഖ് തേടും. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കെപിസിസി നേതൃത്വവുമായി അദ്ദേഹം നടത്തും.

sameeksha-malabarinews

അതേസമയം, ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ച ചര്‍ച്ചകളില്‍ താരിഖ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പരാതി ഗ്രൂപ്പുകള്‍ക്കുണ്ട്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു പരാതി അയയ്ക്കാനും ഗ്രൂപ്പുകള്‍ ആലോചിക്കുന്നു. പ്രശ്‌നങ്ങളുടെ കാരണക്കാരിലൊരാള്‍ എന്ന ആരോപണം നേരിടുന്ന താരിഖ് നേരിട്ടെത്തുമ്പോള്‍, ഗ്രൂപ്പ് പ്രതിനിധികളുടെ സമീപനം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഉറ്റുനോക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!