മലപ്പുറത്തുനിന്ന് നെടുമ്പാശേരിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്

മലപ്പുറം: മലപ്പുറത്തുനിന്ന് ഞായര്‍ മുതല്‍ നെടുമ്പാശേരിയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ് ആരംഭിക്കും.

വൈകിട്ട് നാലിന് മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണ, പട്ടാമ്പി, ഷൊര്‍ണൂര്‍, തൃശൂര്‍, അങ്കമാലി വഴി രാത്രി ഒമ്പതിന് നെടുമ്പാശേരിയിലെത്തും. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിന് നെടുമ്പാശേരിയില്‍നിന്ന് എടപ്പാള്‍, കുറ്റിപ്പുറം, യൂണിവേഴ്സിറ്റി വഴി കോഴിക്കോട്ടേക്ക് പോകും.

11.10ന് കോഴിക്കോട് എത്തും. 11.30ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് ഒന്നിന് മലപ്പുറത്ത് തിരിച്ചെത്തും. ഒരാഴ്ചത്തേക്കുള്ള സര്‍വീസിനാണ് അനുമതി നല്‍കിയിട്ടുള്ളത്. മികച്ച വരുമാനമാണെങ്കില്‍ സര്‍വീസ് തുടരും.

Share news
error: Content is protected !!
Scroll to Top