പരപ്പനങ്ങാടിയില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

Fishermen protest in Parappanangadi

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി ഫിഷറീസ് നയങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധ സമരം നടത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ബ്ലൂ ഇക്കോണമി പദ്ധതി നിര്‍ത്തിവയ്ക്കുക, കോര്‍പറേറ്റുകള്‍ക്ക് കടല്‍ സമ്പത്ത് വീതം വയ്ക്കാനുള്ള നീക്കത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുമുന്നില്‍ നടന്ന സമരം യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ എ റഹീം ഉദ്ഘാടനംചെയ്തു. താനൂര്‍ പോസ്റ്റ് ഓഫീസ് സമരം ജില്ലാ പ്രസിഡന്റ് പി പി സൈതലവി, വള്ളിക്കുന്നില്‍ ജില്ലാ ട്രഷറര്‍ കെ പി എം കോയ, കൂട്ടായിയില്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. യു സൈനുദ്ദീന്‍, പടിഞ്ഞാറെക്കരയില്‍ സംസ്ഥാന കമ്മിറ്റി അംഗം
എം അനില്‍കുമാര്‍, പൊന്നാനിയില്‍ ജില്ലാ കമ്മിറ്റി അംഗം കെ വി എം ഹനീഫ, ഉണ്യാലില്‍ കെ സോമസുന്ദരന്‍, പറവണ്ണയില്‍ കെ മജീദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •