Section

malabari-logo-mobile

ഒന്‍പതാം ക്ലാസ്സുകാരന്‍ ഓണ്‍ലൈനില്‍ കളിച്ചു; കുടുംബത്തിന് നഷ്ടമായത് സഹോദരിയുടെ കല്ല്യാണത്തിന് സ്വരുക്കൂട്ടിയ നാലു ലക്ഷം

HIGHLIGHTS : തൃശ്ശൂര്‍ : ഒന്‍പതാംക്ലാസ്സുകാരന്‍ ഓണ്‍ലൈനില്‍ കളിച്ചപ്പോള്‍ നഷ്ടപ്പെട്ടത് ഒരു നിര്‍ദ്ധന കുടുംബം ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം...

representational photo

തൃശ്ശൂര്‍ : ഒന്‍പതാംക്ലാസ്സുകാരന്‍ ഓണ്‍ലൈനില്‍ കളിച്ചപ്പോള്‍ നഷ്ടപ്പെട്ടത് ഒരു നിര്‍ദ്ധന കുടുംബം ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മിടുക്കനായ വിദ്യാര്‍ത്ഥിയാണ് ഓണ്‍ലൈന്‍ പഠനത്തിനായി മേടിച്ചുകൊടുത്ത മൊബൈലില്‍ ഓണ്‍ലൈന്‍ കളികളില്‍ ഏര്‍പ്പെട്ട് നാല് ലക്ഷം രൂപ നഷ്ടപ്പെടുത്തിയത്.

sameeksha-malabarinews

കൃഷിയും കൂലിപ്പണിയും ചെയ്ത് തങ്ങളുടെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി സ്വരുകൂട്ടിയതായിരുന്നു ആ തുക. മകളുടെ വിവാഹമുറപ്പിച്ചിതിന് ശേഷം ബാങ്കിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ ഒരു പൈസ പോലും അകൗണ്ടിലില്ലെന്ന വിവരമറിയുന്നത്.

അന്വേഷിച്ചപ്പോളാണ് പണം പല അകൗണ്ടുകളിലേക്ക് പോയതായുള്ള രേഖകള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. ഈ രേഖകളുമായി പോലീസിനെ സമീപിച്ചപ്പോളാണ് പണം പോയ വഴി കണ്ടെത്തുന്നത്.

മകന് വേടിച്ച് കൊടുത്ത ഫോണ്‍ വഴിയാണ് അമ്മയുടെ അകൗണ്ടില്‍ നിന്നും ഇടപാടുകള്‍ നടത്തിയതെന്ന് തിരിച്ചറിഞ്ഞു. അമ്മയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു ഈ കുട്ടി ഉപയോഗിച്ചിരുന്നത്. ഈ നമ്പര്‍ തന്നെയാണ് ബാങ്ക് അകൗണ്ടിലും നല്‍കിയിരുന്നത്.

ഓരോ തവണയും കളികളില്‍ പണം നഷ്ടപ്പെടുമ്പോള്‍ ബാങ്കില്‍ നിന്നും മെസേജുകള്‍ വന്നിരുന്നു. എന്നാല്‍ ഈ മെസേജും വിദ്യാര്‍ത്ഥിയുടെ ഫോണിലേക്കായതിനാല്‍ ഇക്കാര്യം മറ്റാരും അറിഞ്ഞില്ല.

സംഭവത്തില്‍ പരാതിയില്ലെങ്കിലും പോലീസ് കുട്ടിക്ക് കൗണ്‍സിലിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!