തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.
തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടിലല്‍ രൂപം കൊള്ളുന്ന ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനം മൂലമാണ് മഴ ശക്തി പ്രാപിക്കുന്നത്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ മണിക്കൂറില്‍ 40 മുതല് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും, മഴക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




