ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നതിന് ശേഷം യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് ഇട്ടതിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. മുക്കട്ട അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദു എന്നു വിളിക്കുന്ന കുഞ്ഞുട്ടിയുടെ മകന്‍ മുഹമ്മദ് ജാസിദ് (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. ഇതില്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. ലൈവ് കണ്ട സുഹൃത്തുക്കളും നാട്ടുകാരും ഉടന്‍ വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലില്‍ വീടിന്റെ ടെറസിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ മുഹമ്മദ് ജാസിദിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നിലമ്പൂര്‍ ‘ജില്ലാ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആറുമാസമായി എറണാംകുളത്ത് മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ജാസിദ്. ഈ മാസം 31ന് സൗദിയിലേക്ക് പോകാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്.

തന്റെ ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയില്‍ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണിയേക്കുറിച്ചും മറ്റും പറയുന്നുണ്ട്. വിഷയത്തില്‍ പോലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായും തനിക്ക് പറയാനുള്ളത് പോലീസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പറഞ്ഞു. നിലമ്പൂരിലുള്ള നാലുപേരാണ് തന്റെ മരണത്തിന് കാരണം എന്നു പറഞ്ഞ് ഇവരുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്താണ് ജാസിദ് തൂങ്ങി മരിച്ചത്.

മരണവുമായി ബന്ധപ്പെട്ട് പിതാവും സഹോദരങ്ങളും നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മന്‍സൂര്‍, മെഹബൂബ്, ആഷിക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top