എറണാകുളം: പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. വട്ടപ്പറമ്പന്‍ താജുവിന്റെ മകന്‍ അന്‍സില്‍ (28) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് അന്‍സിലിനെ ആക്രമിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അന്‍സിലിനെ ചിലര്‍ ചേര്‍ന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അന്‍സില്‍ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
അന്‍സിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. അന്‍സിലിന്റെ ജോലി എന്തെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഗുണ്ടാ ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.




