യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; മരണം സഹോദരന് സന്ദേശം അയച്ച ശേഷം

എടപ്പാള്‍: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് യുവതി തന്റെ സഹോദരന് മൊബൈലില്‍ സന്ദേശം അയച്ചിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് സഹോദരി വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് റഷീദ് ഒരു മാസം മുമ്പാണ് നാട്ടില്‍ വന്നുപോയത്.

മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലില്‍ സന്ദേശം അയച്ച് ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം രണ്ടുതവണ വീട്ടിലെത്തി ഭീഷമിപ്പെടുത്തിയതായും പറയപ്പെടുന്നു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് കബറടക്കം നടത്തും.
മക്കള്‍: ആമിന റിദ, ഫാത്തിമ റിഫ

Share news
error: Content is protected !!
Scroll to Top