HIGHLIGHTS : Young man dies after scooter hits divider

കോഴിച്ചെനയില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് സൈഡില്‍ ഉണ്ടായിരുന്ന ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. കരിമ്പില്‍ ചുള്ളിപ്പാറ സ്വദേശി ഭഗവതി കാവുങ്ങല്‍ സൈതലവി മകന്‍ മുഹമ്മദ് (42) ആണ് മരിച്ചത്.
ദേശീയപാതയില്‍ റോഡ് അരികില്‍ മണ്‍ കൂനക്ക് മുകളില്‍ ചാരിവച്ച വലിയ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇത് ദേഹത്തേക്ക് മറിഞ്ഞാണ് അപകടം.
ഭാര്യ: റസീന.മക്കള്‍:നജ ഫാത്തിമ, റഹീമ ഫാത്തിമ, ഫാത്തിമ റിന്‍ഷ. സഹോദരങ്ങള്‍: മജീദ്, ഇല്യസ്, ഖൈറുന്നീസ, കദീജ, സുഹറാബി. മാതാവ് പരേതയായ നഫീസ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു