യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

തിരൂര്‍: മംഗലം കാവഞ്ചേരി നേര്‍ച്ചയ്ക്കിടയില്‍ കുട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി ക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൂട്ടായി സ്വദേശി ചെമ്പല്ലന്റെ പുരക്കല്‍ ലാലു (ലഹല്‍, 25)വിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

നേര്‍ച്ചയിലെ കൊടിവരവിനിടെ പ്രതിയെ നോക്കി പരിഹസിച്ച വിരോധത്തിലാണ് കത്തികൊണ്ട് കുത്തിയത് എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

അടിപിടിക്കേസിലും മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ട് കാപ്പ നടപടിക്ക് വിധേയനായ ആളാണ് അറസ്റ്റിലായ ലഹല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top