സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറത്തിനും വനിതകളില്‍ തിരുവനന്തപുരത്തിനും കിരീടം

HIGHLIGHTS : Malappuram and Thiruvananthapuram win the men's and women's titles respectively in the State Senior Volleyball Championship.

malabarinews

തിരൂര്‍: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറത്തിനും വനിതകളില്‍ തിരുവനന്തപുരത്തിനും കിരീടം. തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇരു വിഭാഗത്തിലും മലപ്പുറവും തിരുവനന്തപുരവും തമ്മിലായിരുന്നു കലാശപ്പോരാട്ടം. ആവേശകരമായ അഞ്ച് സെറ്റുകള്‍ നീണ്ട പുരുഷ വിഭാഗം ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ആതിഥേയരായ മലപ്പുറം രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയും അഞ്ചാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 21—25, 26—24, 25—20, 19—25, 15-1–3.

sameeksha

വനിത വിഭാഗം ഫൈനലില്‍ മലപ്പുറത്തെ നേരിട്ട മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ജേതാക്കളായത്. സ്‌കോര്‍: 25—16, 25–9, 25–18. വിജയികള്‍ക്കും റണ്ണേഴ്സപ്പിനുമുള്ള ട്രോഫികള്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ കൈമാറി.

കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, സ്‌പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര, സി കെ ഉസ്മാന്‍ ഹാജി, ഗഫൂര്‍ പി ലില്ലീസ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ഇ ഫൈസല്‍ ബാബു, വി അഷ്റഫ്, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍, സംസ്ഥാന -ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി, ഡൗണ്‍ ബ്രിഡ്ജ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ് തിരൂര്‍ എന്നിവര്‍ സംയുക്തമായാണ് ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി മലപ്പുറം ജില്ലയില്‍ ആദ്യമായി സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!