Section

malabari-logo-mobile

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനം;’ബീഫ് 4 ലൈഫ്’ ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ

HIGHLIGHTS : ചെന്നൈ:ബീഫ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനമെന്ന് പരാതി. തമിഴ്‌നാട് സ്വദേശി ഫൈസാന്‍(24) ആണ് ബീഫ് സൂപ്പിന്റെ ഫോട്ടോ...

ചെന്നൈ:ബീഫ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനമെന്ന് പരാതി. തമിഴ്‌നാട് സ്വദേശി ഫൈസാന്‍(24) ആണ് ബീഫ് സൂപ്പിന്റെ ഫോട്ടോ ഇട്ടതിന് പിന്നാലെ ആക്രമണം നേരിടേണ്ടി വന്നത്. ഇതെ തുടര്‍ന്നാണ് ബീഫ് 4 ലൈഫ്, വീ ലവ് ബീഫ് എന്നീ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടിക്കുറിപ്പോടെയണ് ഫൈസാന്‍ ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

sameeksha-malabarinews

സംഭവത്തില്‍ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. എന്‍. ദിനേഷ്‌കുമാര്‍(28), എ.ഗണേഷ്‌കുമാര്‍(27),എം മോഹന്‍കുമാര്‍(28),ആര്‍. അഗസ്ത്യന്‍(29)എന്നിവരാണ് അറസ്റ്റിലായത്. സംഘം ഫൈസാനെ കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതോടെ നിരവധി പേരാണ് ബീഫ് വിഭവങ്ങളുടെ ചിത്രത്തോടൊപ്പം ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!