ശക്തമായ കാറ്റ്;മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍ മേല്‍പറഞ്ഞ കാലയളവില്‍ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിക്കുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top