നിലമ്പൂര്‍: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ് റ്റില്‍. വടപുറം പാലപറമ്പ് സ്വദേശി മേലെത്തൊടിക ഷാജി ശ്രീജീ (46) യെയാണ് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഡിവൈഎസ്പി സാ ജു കെ അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാലപറമ്പിലെ വീട്ടില്‍ പരിശോധന.
എസ്‌ഐ വി വിജയരാജന്‍, സിപിഒമാരായ പ്രിന്‍സ്, ആതിര, ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ എം അസൈനാര്‍, എന്‍.പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ്, ടി നിവിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി ഫോറസ്റ്റ്കോടതിയില്‍ ഹാജരാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




