എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മങ്കട: വില്‍പ്പനക്കെത്തിച്ച 43 ഗ്രാം എംഡിഎംഎയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. പട്ടര്‍ക്കുളം സ്വദേശി അത്തിമണ്ണില്‍ മുഹമ്മദ് അനീസിനെ (27)യാണ് മങ്കട എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ ജില്ലയിലെത്തിച്ച് യുവാക്കള്‍ ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അനീസെന്ന് പൊലീസ് പറഞ്ഞു.

വെള്ളില നിറവില്‍ വച്ചാണ് പിടിയിലായത്. എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐമാരായ അബ്ദു സലീം, എസ് സിപിഒ മുഹമ്മദ് ഫൈസല്‍, മുഹമ്മദ് അഷ്‌റഫ്, സിപിഒമാരായ മുഹമ്മദ് സുഹൈല്‍, ഷിനോജ്, റിജേഷ്, സമീര്‍, സിപിഒ ആമിന, സിപിഒ റീന എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top