ചെന്നെയില്‍ നിന്നും സൈക്കിളില്‍ തിരൂരങ്ങാടിക്ക് തിരിച്ച യുവാവ് ജില്ലാ അതിര്‍ത്തിയില്‍ പിടിയില്‍

യാത്രതിരിച്ചത് 7പേര്‍; നാലുപേര്‍ പാലക്കാട്ട് നിരീക്ഷണകേന്ദ്രത്തില്‍
പെരിന്തല്‍മണ്ണ ചെന്നൈയില്‍ നിന്നും തിരൂരങ്ങാടിലേക്ക് സൈക്കിളില്‍ യാത്രതിരിച്ച യുവാവിനെ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ച് പോലീസ് തടഞ്ഞു. തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി ഫായിസിനെയാണ് ലോക്ക് ഡൗണ്‍് പരിശേധന നടത്തിവന്ന നാട്ടുകല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇയാളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മഞ്ചേരിയിലെ ഐസലേഷന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു പേരാണ് ചെന്നൈയില്‍ നിന്നും സൈക്കളില്‍ കേരളത്തിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന. ഇവരില്‍ അഞ്ചുപേര്‍ വാളയാറില്‍ വെച്ച് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും പാലക്കാട് നിരീക്ഷണത്തിലാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍്ട്ട് . സംഘത്തിലുണ്ടായിരുന്ന മറ്റേയാള്‍ എറണാകുളം സ്വദേശിയാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി ചെന്നൈയില്‍ നിന്നും ചരക്കുവാഹനത്തിലും, കാല്‍നടയുമായുമാണ് കേരളത്തിന്റെ അതിര്‍ത്തി കടന്നത്. ഇയാളെയും പാലക്കാട് ജില്ലയില്‍ വെച്ച് പിടികൂടി ഐസലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്‌

Share news
error: Content is protected !!
Scroll to Top