സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു മാസത്തില്‍ ആറ് ദിവസത്തെ ശമ്പളം പിടിക്കും; അഞ്ച് മാസം ഇത് തുടരും

തിരുവനന്തപുരം;സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ തീരുമാനമായി. ജീവനക്കാരുടെ ശമ്പളക്കില്‍ നിന്നും ഓരോ മാസത്തിലും ആറ് ദിവസത്തെ ശമ്പളം പിടിച്ചെടുക്കാനാണ് തീരുമാനം. അഞ്ച് മാസം ഇതേ രീതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഈ തുക തിരിച്ചു നല്‍കാനുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി ഈടാക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാറിലേക്ക് എത്തുമെന്നാണ് കണക്ക്. ഇതില്‍ ഒരു ജീവനക്കാര്‍ക്കും പ്രത്യേക ഇളവ് ഉണ്ടായിരിക്കില്ല. ആറ് ദിവസത്തെ ശമ്പളം പിടിക്കുമ്പോള്‍ ജീവനക്കാരന് വലിയ പ്രയാസം നേരിടില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

മന്ത്രിമാരുടേയും എംഎല്‍എമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം പിടിക്കും. മാസ ശമ്പളം 20,000 രൂപയില്‍ താഴെയുള്ള ജീവനക്കാരുടെ ജീവനക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സാലറി ചലഞ്ചില്‍ പങ്കെടുത്താല്‍ മതി.

അതെസമയം ഐഎംഎ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിപ്പ് പാടില്ലെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top