കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കോവിഡ്. രണ്ടുപേരും ദല്‍ഹിയില്‍ വിനോദയാത്രക്ക് പോയി തിരിച്ചു വന്നവരാണ്. ഇവര്‍ ദല്‍ഹിയില്‍ നിന്ന് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിലാണ് മടങ്ങിയെത്തിയത്. ഇവരെ പരിശോധിച്ച ആറ് അധ്യാപകരും ക്വാറന്റയ്‌നിലാണ്.
ഒന്‍പതംഗ സംഘം വാര്‍ഷിക പരീക്ഷ കഴിഞ്ഞ ശേഷം ദല്‍ഹിയിലേക്ക് ടൂര്‍ പോയതായിരുന്നു. ഇവര്‍ തിരിച്ചെത്തിയ ശേഷം കോഴിക്കോട്ടെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഇവരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യാത്രകഴിഞ്ഞ് തിരിച്ചെത്തിയ ഹൗസ് സര്‍ജന്‍മാര്‍ക്കുവേണ്ടി അധ്യാപകര്‍ ഒരു പരിശോധന നടത്തിയിരുന്നു. ഈ ആറ് അധ്യാപകരോടാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ ഇടപഴകിയിട്ടുള്ള കൂടുതല്‍ പേരെ പരിശോധിക്കേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.




