കോഴിക്കോട് : ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചിക്കിലോട് എളമ്പിലംശേരി ഹര്‍ഷാദ് (40) നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷ് അറസ്റ്റ് ചെയ്തത്. എരഞ്ഞിപ്പാലത്തുള്ള കൊച്ചേരി ക്കാവ് ക്ഷേത്രം, ബിലാത്തിക്കു വേട്ടക്കൊരുമകന്‍ ക്ഷേത്രം, താഴത്തുംകാവ് , ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്.
ഭണ്ഡാരം കുത്തി പൊളിച്ച് പണവും ക്ഷേത്രത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച ചീക്കിലോട് സ്വദേശി ഹര്‍ഷാദാണ് അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി മയക്ക് മരുന്ന് കടത്തടക്കം മുപ്പതോളം കേസുകളില്‍ പ്രതിയായ ആളാണെന്ന് ഹര്‍ഷാദെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാഹിയിലെ ഒരു ക്ഷേത്രത്തില്‍ കളവ് നടത്തിയതിന് ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുന്‍പാണ് ഇയാള്‍ പുറത്ത് ഇറങ്ങിയത്.
എസ്‌ഐ ബിനു മോഹന്‍ ,സാബുനാഥ് , ബാബു പുതുശ്ശേരി, എ എസ് ഐ കെ ശശികുമാര്‍, സിപിഒമാരായ എം വി ശ്രീകാ ന്ത്, എം കെ സജീവന്‍, പി കെ രജീഷ്, കെ പി അബ്ദുള്‍ ഷുകൂര്‍, ഷാജിക്ക്, പ്രഭാഷ്, ശാലിനി ചെറിയ അരീക്കര, സു രേന്ദ്രന്‍ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




