തിരൂരങ്ങാടിയില്‍ സ്ഥിരസമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് 31ന്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സ്ഥിരസമിതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് 31ന് നടക്കും. ക്ഷേമകാര്യ സ്ഥിരസമിതി, മരാമത്ത് സ്ഥിരസമിതി അധ്യക്ഷന്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 31 ന് രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തില്‍ മരാമത്ത് സ്ഥിരസമിതി അധ്യക്ഷയായിരുന്നു ലീഗിലെ വഹീദ ചെമ്പയും, കോണ്‍ഗ്രസിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ സുജിനി മുളമുക്കിലും രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷരെ തിരഞ്ഞെടുക്കുന്നത്.

നുജിനി സ്ഥാനമൊഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അവിശ്വാസം കൊണ്ടുവരികയും നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുന്‍പായി രാജിവെക്കുകയുമായിരുന്നു.

മരാമത്ത് അധ്യക്ഷയായി മുന്‍ നഗരസഭ ഉപാധ്യക്ഷ കോണ്‍ഗ്രസിലെ സി പി സുഹ്‌റാബിയും ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ തൃക്കുളം മണ്ഡലത്തില്‍ നിന്നുള്ള സോനരതീഷും ആണ് മത്സരിക്കുക. നഗരസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top