അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത ബസിന്റെ ടയര്‍ ചെളിയില്‍ താഴ്ന്നു

തിരൂരങ്ങാടി: ഇടതുവശത്തു കൂടെ അമിതവേഗതയില്‍ ബസ് മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെ ബസിന്റെ ടയര്‍ ചെളിയില്‍ താഴ്ന്നു. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സഹാറ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ ടയറുകളാണ് മണ്ണില്‍ താഴ്ന്നത്.

നേരിയ വ്യത്യാസത്തിലാണ് ബസ് മറിയാതെ നിന്നത്. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല. കഴിഞ്ഞദിവസം കുടിവെള്ളത്തിനായി പൈപ്പ് കീറി മണ്ണിട്ട് മൂടിയ സ്ഥലത്തിലൂടെ ബസ് എടുത്തതാണ് അപകടത്തിന് കാരണം.

ഇന്ന് രാവിലെ 10 .15 ന് ദേശീയപാത കക്കാട് വെച്ചാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top