പുഴ ഗതി മാറി ഒഴുക്കുന്നു കൂരിയാടിനു സമീപം കരയിടിയുന്നു

വേങ്ങര: ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി കടലുണ്ടിപ്പുഴയില്‍ പാലം പണിക്കായി സ്ഥാപിച്ച മണ്‍കൂനയില്‍ തട്ടി പുഴഗതി മാറിയൊഴുകുന്നു.

ഇതോടെ പുഴയുടെ വടക്കേ കരയില്‍ വന്‍തോതില്‍ കരയിടിഞ്ഞതായി പരാതി.നിലവിലെ കൂരിയാട് പാലത്തിന്റെ കിഴക്കുവശത്താണ് പുതിയ പാലം പണിയുന്നത്.പുഴ വളവു തിരിഞ്ഞു വരുന്ന ഇവിടെ പൊതുവില്‍ ഒഴുക്കു ശക്തമായതിനാല്‍ കരയിടിച്ചിലും പതിവാണ്. ഇത്തവണത്തെ ശക്തമായ ഒഴുക്കില്‍ വിളക്കീരി കുറ്റിപ്പുറത്ത് ഗോപാലകൃഷ്ണന്‍, സഹോദരി ലക്ഷ്മിക്കുട്ടി എന്നിവരുടെ വീടിനോട് ചേര്‍ന്ന ഭാഗം മൂന്ന് മീറ്ററോളം മണ്ണ് ഉള്ളിലേക്ക് കയറി കരയിടിഞ്ഞ് ഒലിച്ചുപോയി. തെങ്ങ്, തേക്ക് തുടങ്ങിയ മരങ്ങളും ഇടിഞ്ഞ് വീണ് പുഴയിലായി.

പാലത്തിന്റെ തൂണുകളുടെ പ്രവര്‍ത്തിപൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തിട്ടില്ല. ശക്തമായ ഒഴുക്കുണ്ടായാല്‍ വീടു തന്നെ പുഴയെടുത്തു പോകുമെന്ന് കുടുംബം കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top