ആറുവയസ്സുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി;സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

ഇടുക്കി:ആച്ചാലിനും സമീപം ആമക്കണ്ടത്ത്‌ ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

കൊലചെയ്ത കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച കേസില്‍ മരണം വരെ തടവ് ശിക്ഷയും മറ്റ് കേസുകളില്‍ 92 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2021 ഒക്ടോബര്‍ മാസത്തിലാണ്. കുട്ടികളുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ് ഈ ക്രൂരമായ സംഭവത്തിലെ പ്രതി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറുവയസുള്ള കുട്ടിയെ ഇയാള്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ഈ പ്രതി ആക്രമിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതി സഹോദരിയെ പീഡനത്തിന് ഇരയാക്കിയത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു ഇതിലുള്ള പ്രതികാരമായാണ് ഇത്തരത്തില്‍ ക്രൂര പ്രവൃത്തി ഇയാള്‍ കുടുംബത്തോട് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top