വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വെട്ടം പറവണ്ണ പള്ളാത്ത് അഫീഫി (30)നെയാണ് തിരൂര്‍ എസ്എച്ച്ഒ എന്‍ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റുചെയ്തത്.

സ്‌കൂള്‍ കൗണ്‍സലിങ്ങിനിടെയാണ് പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.

ഓട്ടോ ഡ്രൈവറായ അഫീഫ് പൊലീസിനെ വധിക്കാന്‍ ശ്രമിച്ച കേസടക്കം 4 കേസുകളിലെ പ്രതിയാണ്. പ്രതിയെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top