
കഴക്കൂട്ടം: കുളത്തൂരില്‍ പ്ലസ്സു വിദ്യാര്‍ഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുളത്തൂര്‍ കൊന്നവിളാകം വീട്ടില്‍ അഭിജിത്ത് (34) നെയാണ് തുമ്പ പൊലിസ് പിടികൂടിയത്. കഴുത്തിലും താടിയെല്ലിനു താഴെയുമായി മുറിവേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തില്‍ 10 തുന്നലുള്ള വിദ്യാര്‍ഥി അപകടാവസ്ഥ തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
ചൊവ്വ വൈകീട്ട് ആറിന് ടിഎസ് സി ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. സെന്റ് മേരിസ് സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് കുളത്തുര്‍ ജങ്ഷനില്‍ ബസിറങ്ങി ഇടവഴിയിലൂടെ മൂന്ന് സുഹൃത്തുക്കളുമായി വീട്ടിലേക്ക് നടന്നു പോകുന്ന വിദ്യാര്‍ഥികളെ അഭിജിത്ത് അസഭ്യം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും അഭിജിത്തുമായി വാക്കേറ്റമായി. ഇതിനിടെ അഭിജിത്ത് പോക്കറ്റില്‍ ഇട്ടിരുന്ന ബ്ലയിഡ് എടുത്ത് വിദ്യാര്‍ഥിയുടെ കഴുത്തു മുറിച്ച ശേഷം രക്ഷപ്പെട്ടു.
കൂടെയുള്ള വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തുമ്പ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചു. അഭിജിത്ത് നേരത്തേയും വിദ്യാര്‍ഥികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




