കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു

കുറ്റിപ്പുറം: ആതവനാട് കാട്ടാംകുന്ന് ബാവ പടി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണ് അപകടം.

ചൊവ്വ പകല്‍ ഒന്നോടെയാണ് സംഭവം. റോഡരികിലെ മരം കട പുഴകി ഇലക്ട്രിക് കമ്പികള്‍ക്ക് മുകളിലേക്ക് വീണതോടെ പോസ്റ്റ് തകര്‍ന്ന് കാറിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.

കാട്ടാംകുന്ന് സ്വദേശികളായ 5 പേരാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top