അടയ്ക്ക മോഷണംപോയി

വണ്ടൂര്‍ : കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ച അടയ്ക്ക മോഷണംപോയതായി പരാതി. കോഴിപറമ്പ് ചൈത്രം വീട്ടില്‍ ഗിരീഷിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.

2 ചാക്ക് കൊട്ടടക്കയാണ് നഷ്ടപ്പെട്ടത്. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നു.

മതിലിന് മുകളിലൂടെയാകും ചാക്കുകള്‍ കൊണ്ടുപോയതെന്നാണ് നിഗമനം. വണ്ടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top