
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാലിന്യക്കുട്ടയില്‍ ഒളിച്ചുവച്ച 1.65 കോടിയുടെ സ്വര്‍ണം പിടിച്ചു. മിശ്രിത രൂപത്തിലുള്ള 1.7 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന ഹാളിലെ വേസ്റ്റ് ബിന്നില്‍ കണ്ടെടുത്തത്.
ശുചീകരണ തൊഴിലാളികളാണ് സ്വര്‍ണമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് എത്തിയാണ് സ്വര്‍ണം കസ്റ്റഡിയിലെടുത്തത്.
ദുബായില്‍ നിന്നെത്തിയ സ്വര്‍ണക്കടത്ത് വാഹകനാണ് സ്വര്‍ണം നിക്ഷേപിച്ചതെന്ന് കരുതുന്നു. അന്വേഷണം കസ്റ്റംസ് പ്രിവന്റീവിന് കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




