Section

malabari-logo-mobile

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി : സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16 കാരിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് സ്വദേശിയായ ഉള്ളാട്ട് പൊക്ക...

പരപ്പനങ്ങാടി : സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16 കാരിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് സ്വദേശിയായ ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട് മുഹമ്മദ് അനീഷ്(20) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്റ് ചെയ്യുന്ന ഫോണിന്റെ നമ്പര്‍ കരസ്ഥമാക്കുന്ന പ്രതി മെസേജുകളില്‍ കൂടിയും ഫോണ്‍ വിളികളില്‍ കൂടിയും അവരുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി പിന്നീട് കുറ്റകൃത്യത്തിനാവയി അവരെ ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. വീഡിയോ കോളുകളില്‍ കൂടി പെണ്‍കുട്ടികളുടെ ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം ആ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി നഗ്‌ന ഫോട്ടോകള്‍ തനിക്ക് അയപ്പിക്കുന്നത് പ്രതിയുടെ സ്വഭാവമാണ്. പ്രതിയുടെ പക്കല്‍നിന്നും പിടിച്ചെടുത്ത ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ആണ് ഉള്ളത്.

sameeksha-malabarinews

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡി.എസ് ഐ മാരായ ബാബുരാജ്, രാധാകൃഷ്ണന്‍ പോലീസുകാരായ ജിനേഷ്, പ്രശാന്ത് (MSP), ദിലീപ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!