പരപ്പങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പരപ്പനങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ചെട്ടിപ്പടി കോയംകുളത്തിനും കുപ്പിവളവിനുമിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കോയംകുളം സ്വദേശിയായ ബൈക്ക് യാത്രക്കാരനായ അല്‍ത്താഫി (21) നാണ് പരിക്കേറ്റത്.

പരിക്കേറ്റ അല്‍ത്താഫിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേളാരി ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍ വലത്തോട്ടു തിരിക്കവേ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top