‘രാഷ്ട്രീയം എന്നാല്‍ കാറിടിച്ച് കൊലപ്പെടുത്തലല്ല’; ആശിഷ് മിശ്രയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി യുപി ബിജെപി അധ്യക്ഷന്‍

Being a politician does not mean hitting a Fortuner car and killing someone says Uttar Pradesh BJP president

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലഖീംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക വേട്ടയില്‍ അറസ്റ്റിലായ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്. രാഷ്ട്രീയ നേതാവെന്നതിന് അര്‍ഥം ആരേയും കാറിടിച്ച് കൊലപ്പെടുത്തുക എന്നല്ലെന്ന് സ്വതന്ത്രദേവ് സിങ് പറഞ്ഞു. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനാണെന്നും അത് അവരെ കൊള്ളയടിക്കാനോ കാറുകൊണ്ട് ഇല്ലാതാക്കുവാനോ ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു സ്വതന്ത്രദേവിന്റെ പ്രതികരണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

‘ഓരോരുത്തരുടേയും പ്രവൃത്തിക്കനസുരിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയം നേടുക. രാഷ്ട്രീയം എന്നതുകൊണ്ട് സമൂഹത്തെ സേവിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതില്‍ ജാതിയുടെയോ മതത്തിന്റെയോ ചിന്തകള്‍ ഉള്‍പ്പെടുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നാല്‍ ആരേയും കൊള്ളയടിക്കുകയെന്നോ, കാറിടിച്ച് ആരേയും കൊലപ്പെടുത്തകയോ എന്നല്ല അതിനര്‍ത്ഥം.’, സ്വതന്ത്രദേവ് സിങ് പറഞ്ഞു.

തന്റെ മകന് ലഖിംപൂര്‍ സംഭവത്തില്‍ പങ്കില്ലെന്ന് അജയ് മിശ്ര ആവര്‍ത്തിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ലഖിംപുര്‍ കര്‍ഷക വേട്ടയില്‍ കേന്ദ്രത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തന്നെ പുരോഗമിക്കുകയാണ്. ആഷിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിലാണ് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ഒരു മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ നാല് കര്‍ഷകരും ഉള്‍പ്പെടെ എട്ടുപേരാണ സംഭവത്തില്‍ കൊലപ്പെട്ടത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി പുത്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നതും കേസില്‍ യോഗി സര്‍ക്കരിന്റെ അലംഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •