സിന്‍സിയര്‍ സ്വീറ്റ് മീലാദ് കോണ്‍ഫറന്‍സ് 2021; ഒക്ടോബര്‍ 19 ചൊവ്വാഴ്ച ആരംഭിക്കും

The Sincere Sweet Milad Conference 2021 will start on Tuesday

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പരപ്പനങ്ങാടി സിന്‍സിയര്‍ അക്കാദമിക്ക് കീഴില്‍ എല്ലാവര്‍ഷവും നടത്തിലരാറുള്ള സ്വീറ്റ് മിലാദ് കോണ്‍ഫറന്‍സ് 2021 ഒക്ടോബര്‍ 19 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ചിറമംഗലം സിന്‍സിയര്‍ അക്കാദമി ക്യാമ്പസില്‍ നടക്കും. പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന പരിപാടിയില്‍ മൗലിദ്, സ്വലാത്ത് വാര്‍ഷിക-പ്രാര്‍ത്ഥന സദസ്സിന് അക്കാദമി ചെയര്‍മാന്‍ സയ്യിദ് അബ്ദുള്ള ഫബീബ് റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ നേതൃത്യവം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മനേഷ്യ, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി തുടങ്ങി നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും പങ്കെടുക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സിന്‍സിയര്‍ സ്വീറ്റ് മീലാദ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികള്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ അക്കാദമിയില്‍ വെച്ച് നടക്കും.

മുഹമ്മദ് ശിയാഫ് അഞ്ചില്ലന്‍, അബ്ദുള്‍ ലത്തീഫ് നിസാമി, ഫൈറൂസ് സഖാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •