Section

malabari-logo-mobile

വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം; അഞ്ചപ്പുര-കയ്യറ്റിചാല്‍ റോഡ് പൊളിച്ചിട്ട് 12 ദിവസം: പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വാര്‍ഡ് കൗണ്‍സിലറും

HIGHLIGHTS : പരപ്പനങ്ങാടി:  അഞ്ചപ്പുരയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി 12 ദിവസമായി അഞ്ചപ്പുരയില്‍ നിന്നും കയ്യറ്റിചാലിലേക്കുള്ള റോഡിന്റെ തുടക്കത്തില്‍ തന്നെ പൊള...

പരപ്പനങ്ങാടി:  അഞ്ചപ്പുരയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി 12 ദിവസമായി അഞ്ചപ്പുരയില്‍ നിന്നും കയ്യറ്റിചാലിലേക്കുള്ള റോഡിന്റെ തുടക്കത്തില്‍ തന്നെ പൊളിച്ചിട്ടിരിക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു.  ഇവിടെ ഡ്രൈനേജ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് ഇതുവരെ ഈ റോഡ് തുറുന്നുകൊടുക്കാനാകത്തത്. ഡ്രൈനേജിന്റെ പണിയുടെ ഭാഗമായി കുഴിയെടുത്തപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൈപ്പ് തുരിമ്പിച്ചതിനെ തുടര്‍ന്ന് അതുമാറ്റാന്‍ ആര് പണം ചിലവാക്കണമെന്ന തര്‍ക്കം വാട്ടര്‍ അതോറിറ്റിയും, പിഡബ്ലുഡിയും തമ്മില്‍ ഉണ്ടായി. ഇതോടെ ഈ ഭാഗത്തെ പണി നടക്കാതെ അനശ്ചിതത്വത്തിലാകുകയായിരുന്നു. ഏകദേശം നൂറോളം കുടുംബങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡാണിത്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിങ്കളാഴ്ച രാവിലെ സിപിഎം പ്രവര്‍ത്തകരും വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷും ഇരു വകുപ്പുകളിലെ ഉദ്യോഗ്‌സഥരുമായും കരാറുകാരായ ഊരാളുങ്കലുമായും ചര്‍ച്ച നടത്തുകയായിരുന്നു. അനാസ്ഥ അവസാനിപ്പിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് ഇവര്‍ വ്യക്തമാക്കി. ഇതോടെ ഇരുവകുപ്പുകളിലെ ഉദ്യോഗ്‌സഥരും സ്ഥലം സന്ദര്‍ശിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി റോഡ് തുറന്ന് കൊടുക്കാമെന്നെ് ഉറപ്പ് നല്‍കുകയായിരുന്നു.

sameeksha-malabarinews

പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സുധീഷ്.കെ, ഫൈസല്‍ .പി.ടി, ഷെരീഫ് ഇല്ലിയന്‍ ,റഷീദ് ചെങ്ങാട്ട് നൗഫല്‍ ഇല്ലിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!