Section

malabari-logo-mobile

വീതിയില്ലെന്നാരോപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ നിര്‍മ്മാണപ്രവര്‍ത്തനം തടഞ്ഞു; പരപ്പനങ്ങാടി അഞ്ചപ്പുര റോഡ് നവീകരണം വീണ്ടും മുടങ്ങി

HIGHLIGHTS : പരപ്പനങ്ങാടി : ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍ പുനരാംഭിച്ച പരപ്പനങ്ങാടി നാടുകാണി പാതയുടെ പ്രവര്‍ത്തി വീണ്ടും അനിശ്ചിതത്വത്ത...

പരപ്പനങ്ങാടി : ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍ പുനരാംഭിച്ച പരപ്പനങ്ങാടി നാടുകാണി പാതയുടെ പ്രവര്‍ത്തി വീണ്ടും അനിശ്ചിതത്വത്തിലായി. കടലുണ്ടി റോഡിലെ മാപ്പൂട്ടില്‍ പാടം ജംഗ്ഷനില്‍ റോഡിന് വീതികൂട്ടാതെ ഡ്രൈനേജ് നിര്‍മാണത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകനായ തോട്ടത്തില്‍ അബ്ദുറഹീമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ കരാറുകാരായ ഊരാളുങ്കല്‍ ജീവനക്കാര്‍ പണി നിറുത്തിവെക്കുകയായിരുന്നു.

റോഡിനും ഒമ്പതും ഡ്രൈനേജ് അടക്കം 12 മീറ്ററും വീതിവേണമെന്നായിരുന്നു സര്‍വ്വകക്ഷിയോഗത്തിലടക്കം ധാരണ. ജില്ല സര്‍വേയര്‍ നടത്തിയ സര്‍വെയില്‍ ഈഭാഗത്തെ സ്വകാര്യ കെട്ടിടം കയേറ്റ ഭൂമിയിലെല്ലന്ന് കണ്ടെത്തിയതോടെ കെട്ടിടങ്ങളും ഭൂമിയും നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണമെന്ന സാഹചര്യമുണ്ടാവുകയായിരുന്നു.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടി കുറച്ചതോടെ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന അവസ്ഥ വന്നു. ഇതോടെ പലയിടത്തും കെട്ടിട ഉടമകളോട് സമവായത്തിലെത്തിയാണ് ഭുമി ഏറ്റെടുത്തത്.

sameeksha-malabarinews

എന്നാല്‍ സമാവായ നീക്കങ്ങളോട് തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും ഗതാഗത തിരക്കേറിയ മാപ്പൂട്ടില്‍ പാടം ജംഗഷനില്‍ വീതി കുറച്ചുള്ള നിര്‍മ്മാണം അനുവദിക്കാനാവില്ലെന്നും തോട്ടത്തില്‍ റഹീം പറഞ്ഞു.

.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!