താനൂര്‍: യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊട്ടേഷന്‍ സംഘത്തിലെ പ്രധാനി താനൂര്‍ പോലീസിന്റെ പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ താനൂര്‍ ഈസെപ്പിന്റെ പുരക്കല്‍ അരാഫത് (30) യാണ് പിടിയിലായത്. കഴിഞ്ഞ മാസം 4 ന് എടക്കടപ്പുറം എന്ന സ്ഥലത്തു സഹല്‍ മമ്മാലിന്റെ പുരക്കല്‍ എന്നയാളെ തടഞ്ഞു നിര്‍ത്തി ചവിട്ടി താഴെയിട്ടു മൂര്‍ച്ചയുള്ള ആയുധം വായക്കകത്തിട്ട് പരിക്കേല്‍പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പിടിയിലായത്.
താനൂര്‍ ഡി വൈ എസ് പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഉള്ള സ്പെഷ്യല്‍ അന്വേഷണ ടീമായ താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ലാല്‍ ആര്‍ ഡി, സബ് ഇന്‍സ്പെക്ടര്‍ ഷൈലേഷ് എ എസ് ഐ ജയകൃഷ്ണന്‍ സിപിഒമാരായ സലേഷ്, കൃഷ്ണപ്രസാദ്, സബാറുദ്ധീന്‍, അഭിമന്യു, വിപിന്‍ ആല്‍ബിന്‍ ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊച്ചിയിലെ കൊട്ടെഷന്‍ സംഘത്തിലെ പ്രധാന റൗഡിയായ കൊമ്പാല വിനീതിന്റെ സങ്കേതത്തില്‍ നിന്നണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
അറഫാത്തിനു 2015 വര്‍ഷം മുതല്‍ മോഷണം കവര്‍ച്ച, കൊലപാതക ശ്രമം തട്ടിക്കൊണ്ടുപോകല്‍ എന്നിവക്ക് താനൂര്‍ തിരൂര്‍, കൊണ്ടോട്ടി ജില്ലക്ക് പുറത്ത് തൃശൂര്‍ വെസ്റ്റ് കുമ്പള പോലീസ് സ്റ്റേഷനുകളില്‍ 10ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.




