Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും

HIGHLIGHTS : Calicut University News; Spot registration facility for job fair participants

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും

ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും. 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ‘നിയുക്തി’ തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. മൂന്ന് കോപ്പി ബയോഡാറ്റയും കൈയ്യില്‍ കരുതണം. സാങ്കേതിക കാരണങ്ങളാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മേളയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കുമെന്ന് പ്ലേസ്‌മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ കെ. ഷൈലേഷ്  എന്നിവര്‍ അറിയിച്ചു . ഐ.ടി., വാഹന വിപണനം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, ഇന്‍ഷുൂറന്‍സ്, മാര്‍ക്കറ്റിംഗ്, വസ്ത്രവ്യാപാരം, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ തൊഴിലവസരങ്ങളുമായി എത്തുന്നുണ്ട്. പ്ലസ്ടു, ബിരുദം, ബി.ടെക്, എം.സി.എ., ഐ.ടി.ഐ. മെഷിനിസ്റ്റ്, ഐ.ടി.ഐ. ഫിറ്റര്‍, ഡിപ്ലോമ മെക്കാനിക്, ഡിപ്ലോമ ഓട്ടോമൊബൈല്‍, എം.ബി.എ., ബി.എസ്സി. ഫുഡ് ടെക്നോളജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍. കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളായ പരിസണ്‍സ് , എസ്സെന്‍, ഫ്രഷ് വെ ലഗൂണ്‍, ഐ.ടി. കമ്പനികളായ സൈബ്രൊസിസ്, ഫെബ്നോ ടെക്നോളജീസ്, സ്വീന്‍സ്, സിസോള്‍ തുടങ്ങിയവയും പാദരക്ഷാ കമ്പനിയായ വാക്കറൂ, കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, മൊബൈല്‍ സര്‍വീസിംഗ് മേഖലയിലെ ബ്രിട്ട്കോ & ബ്രിഡ്കോ, മാരുതി, കിയ വാഹന മാര്‍ക്കറ്റിംഗ് കമ്പനികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫോണ്‍ : 8078428570 , 9388498696.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നീട്ടി

തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ 15-ന് തുടങ്ങിയ എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് 25 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പ്രൊഫസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രൊഫസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2018-ലെ യു.ജി.സി. നിയമാവലി പ്രകാരം യോഗ്യരായ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.ടെക്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 28 വരെ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.സി., ഇ.ഇ., ഐ.ടി., എം.ഇ., പ്രിന്റിംഗ് ടെക്‌നോളജി ബ്രാഞ്ചുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനത്തിനും അവസരമുണ്ട്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട വഴി പ്രവേശനം നേടാം. സെമസ്റ്ററിന് 20000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഫോണ്‍ 9567172591

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അദീബി ഫാസില്‍ ഏപ്രില്‍ 2022 പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെയും ഫൈനല്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ അപ്ലൈഡ് ബയോ ടെക്‌നോളജി നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 5-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 7 വരെയും 170 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News