മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

 ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മുതുമല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍. മഹേഷ് പൈ(30)യാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലാണ് ഇയാള്‍ മോശം പരാമര്‍ശം നടത്തിയത്.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈവിലാണ് മോശം പരാമര്‍ശം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് കൂടുതല്‍ പ്രിതിഷേധനത്തിന് ഇടയാക്കുകയായിരുന്നു.

ഇതെതുടര്‍ന്ന് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി പി അജികുമാറാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് മഹേഷ് പൈയെ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Related Articles