ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തി. രാവിലെ 10.25 ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ കീഴക്കേഗോപുരവക കവാടത്തില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണകുംഭം നല്‍കിയാണ് എതിരേറ്റത്. അരമണിക്കൂറോളം അദേഹം ക്ഷേത്രത്തില്‍ ചിലവഴിച്ചു.
പ്രദക്ഷണത്തിന് ശേഷം താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം വഴിപാടും നടത്തി.
ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.




