വള്ളിക്കുന്നില്‍ അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍; നാട്ടുകാര്‍ ആശങ്കയില്‍

വള്ളിക്കുന്ന്: വള്ളിക്കുന്ന് കിഴക്കേമലയില്‍ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. അപ്പാട്ട് ഇബ്രാഹിമിന്റെ വീട്ടുമറ്റത്താണ് ഇന്ന് രാവിലെ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. പാറ പ്രദേശമായ ഇവിടെ കാലുകള്‍ അഴ്ന്നിറങ്ങിയ നിലയിലാണ് പാടുകള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇതെന്ത് ജീവിയാണെന്ന് അറിയാത്തതില്‍ ആശങ്കയുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലല്‍ അജയ്‌ലാല്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് റാപ്പിഡ് റസ്‌പോണ്‍സ് ടീമിം (നിലമ്പൂര്‍), പരപ്പനങ്ങാടി പോലീസ് എന്നിവരെയും വിവര മറിച്ചതായി കൗണ്‍സിലര്‍ പറഞ്ഞു.

ഉറച്ച മണ്ണില്‍ കാല്‍പാടുകള്‍ ആഴ്ന്നിറങ്ങിയതുകൊണ്ടുതന്നെ ഇത് ഏതെങ്കിലും വലിയ ജീവിയുടെ കാല്‍പ്പാടാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top