കുവൈത്തില്‍ ഗാര്‍ഹിക മേഖലയില്‍ തൊഴിലവസരം

കുവൈത്തിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍മാന്‍ പവറിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന വനിത ഗാര്‍ഹികജോലിക്കാരെ തിരഞ്ഞെടുക്കുന്നു. നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. ശമ്പളം 110 കുവൈറ്റ് ദിനാര്‍. (ഏകദേശം 25,000രൂപ) തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ നോര്‍ക്ക റിക്രൂട്ട്മെന്റും തികച്ചും സൗജന്യമാണ്. ജൂണ്‍ 15 ന് രാവിലെ 10 മുതല്‍ വര്‍ക്കല മുന്‍സിപാലിറ്റി ഓഫീസില്‍ അഭിമുഖം നടത്തും. താത്പര്യമുള്ള വനിതകള്‍ വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി വര്‍ക്കല മുന്‍സിപാലിറ്റി ഓഫീസില്‍ എത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2770544, 0470-2603115, 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Related Articles