തിരൂര്‍: എസ്ഡിപിഐ വിട്ടയാള്‍ക്ക് കുത്തേറ്റ കേസിലെ ഒന്നാം പ്രതി അറസ്റ്റിലായി. കഴിഞ്ഞ ഏപ്രില്‍ 25 ന് കാഞ്ഞിരക്കുറ്റി സ്വദേശി കുഞ്ഞിമോനെ കുത്തിയ കേസിലെ ഒന്നാം പ്രതി തുഫൈലി(32)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ എന്നയാള്‍ മുസ്ലിംലീഗുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ചാണ് കുഞ്ഞുമോനും സഹോദരന്‍ റാഫിക്കും കുത്തേറ്റത്.
സംഭവം നടന്ന അന്നുമുതല്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന തുഫൈലിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് തിരൂര്‍ എസ്.ഐ കെ ജെ ജിനേഷ് പറഞ്ഞു. 2017 ലെ ആലത്തിയൂര്‍ വിപിന്‍ കൊലക്കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ഇയാള്‍.
കേസില്‍ ഏഴുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറുപ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




