എടവണ്ണയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശി മരിച്ചു

ആദില്‍ ഇബാന്‍(17)

മഞ്ചേരി: എടവണ്ണയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലത്തിങ്ങല്‍ സ്വദേശിയും ചെമ്മാട് പന്താരങ്ങാടിയില്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ ഹനീഫയുടെ മകന്‍ ആദില്‍ ഇബാന്‍(17)ആണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുകയൂര്‍ കുന്നത്ത് ഒളകര മുക്കന്‍ ശഹാസ്,കൊടിഞ്ഞി തിരുത്തി പുല്ലാണി ഫര്‍ഹാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് മഞ്ചേരി എടവണ്ണയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top