Section

malabari-logo-mobile

തിരൂരില്‍ മൊബൈലുമായി കിണറില്‍ വീണയുവതിക്ക് മൊബൈല്‍ തന്നെ തുണയായി

HIGHLIGHTS : തിരൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കാല്‍തെന്നി കിണറില്‍ വീണ യുവതിക്ക് മൊബൈല്‍ തന്നെ തുണയായി. തിരൂര്‍ വൈരങ്കോട് ഉത്സവം കാണാനെത്തിയ എടക്കുള...

തിരൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കാല്‍തെന്നി കിണറില്‍ വീണ യുവതിക്ക് മൊബൈല്‍ തന്നെ തുണയായി. തിരൂര്‍ വൈരങ്കോട് ഉത്സവം കാണാനെത്തിയ എടക്കുളം സ്വദേശിയായ യുവതിയാണ് ആള്‍മറയില്ലാത്ത കിണറില്‍ വീണത്. ഉത്സവത്തിന്റെ ബഹളത്തിനിടയില്‍ നിന്നും മാറി നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന ആള്‍മറയില്ലാത്ത കിണറിലേക്ക് യുവതി വീണുപോയത്. വീഴ്ച്ചയില്‍ യുവതി തന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ മുറുകെ പിടിച്ചിരുന്നു. മൊബൈലിലൂടെ വീട്ടുകാരെ വിളിച്ച് കിണറില്‍ വീണ കാര്യം യുവതി തന്നെ പറയുകയായിരുന്നു.

വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പോലീസ് കിണറിലറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗ്സ്ഥരും ചേര്‍ന്ന് യുവതിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. നിസരാ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

ആഴമുള്ള കിണറായിരുന്നെങ്കിലും വെള്ളം കുറവായതാണ് യുവതിക്ക് രക്ഷയായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!