കൊല്ലത്ത് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

കൊല്ലം: കുളത്തുപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍അന്വേഷണം നടത്തും. 7.6 എംഎം വെടിയുണ്ടയാണ് ഉപേക്ഷിക്കപ്പെട്ട നലിയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടോടെയാണ് കൊല്ലം കുളത്തൂപ്പുഴയില്‍ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ ദേശീയ പാതയില്‍ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്തു നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെടുത്തത്. മലയോര ഹൈവേയുടെ ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന ഭാഗത്ത് നാട്ടുകാരാണ് വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top