തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പൊതുസ്ഥലത്ത് വെച്ച് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കോസെടുത്തു. മര്‍ദ്ദനമേറ്റ ഗൗതം മണ്ഡലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. പണികഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെ ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറായ സുരേഷ് മര്‍ദ്ദിക്കുകയായിരുന്നു.
ഗൗതമിന്റെ മുഖത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്ത ഇയാള്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചുവാങ്ങി പോലീസ് സ്‌റ്റേഷനില്‍ വന്ന് വാങ്ങെടാ എന്ന് പറയുന്ന വീഡിയോയ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
പണി കഴിഞ്ഞ് മടങ്ങുകയായികുന്ന ഗൗതമിന്റെ ശരീരത്തില്‍ പിന്നോട്ടെടുത്ത സുരേഷിന്റെ ഓട്ടോ തട്ടി. ഇത് ചോദ്യം ചെയ്തതോടെയാണ് ഇയാളെ ഗൗതമിനെ പൊതു സ്ഥലത്തുവെച്ച് മര്‍ദ്ദിച്ചത്. നീ എവിടുത്തകാരനാ, ജാര്‍ഖണ്ഡോ ഒറിസയോ ബംഗാളോ ആധാര്‍കാണിക്കെടെ ഇതൊക്കെ ക്യാമറയില്‍ പിടിക്കെടാ എന്നും സുരേഷ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.




