താനൂരില്‍ ട്രെയിനില്‍ നിന്നുവീണ്‌ യുവതി മരിച്ചു

tanurതാനൂര്‍: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന്‌ വീണ്‌ 19കാരിയായ യുവതി മരിച്ചു. വടകര താഴലങ്ങാടി സ്വദേശി പാറമ്മല്‍ അസീസിന്റെ മകള്‍ അഫ്‌സീനയാണ്‌ മരിച്ചത്‌. ഇന്ന്‌ പകല്‍ 12 മണിസമയത്താണ്‌ അപകടമുണ്ടായത്‌.
മംഗലാപുരത്തു നിന്ന്‌ നാഗര്‍കോവിലിലേക്ക്‌ പോകുന്ന ഏറനാട്‌ എക്‌സ്‌പ്രസ്സില്‍ യാത്ര ചെയ്യകുയായിരുന്ന അഫ്‌സീന
യും കുടുംബവും. താനൂര്‍ സ്റ്റേഷനടുത്തെത്തിയപ്പോള്‍ ഇറങ്ങാനായി വാതിലിനടുത്തേക്ക്‌ വന്നതായിരുന്നു അഫസ്‌ീന. ഇതിനിടെ കാലു തെറ്റി പുറത്തേക്ക്‌ വീഴുകയായിരുന്നു. താനൂരില്‍ ബന്ധുവീട്ടിലേക്ക്‌ വന്നതായിരുന്നു അഫ്‌സീന.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്‌-

Share news
error: Content is protected !!
Scroll to Top